കനത്ത മഴയെ തുടർന്ന് ഞായറാഴ്ച വെളുപ്പിന് തകർന്നു വീണ കൊല്ലാട് ബത്ലഹം മാർത്തോമ്മാ പള്ളിയിലെ കുരിശ് വിജയകരമായി എടുത്തുമാറ്റി. ഇടവകക്കാരനായ ജോമോൻ പ്ലാച്ചേരിയാണ് ഈ സാഹസിക ദൗത്യത്തിന് മുന്നിട്ടിറങ്ങിയത്.
പള്ളി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയെങ്കിലും പള്ളിയുടെ മുകളിൽ കയറി കുരിശ് സുരക്ഷിതമായി എടുക്കാൻ ആളില്ലാത്ത സ്ഥിതിയുണ്ടായി. തുടർന്നാണ് ഇടവകാംഗമായ ജോമോൻ പ്ലാച്ചേരി ഇതിനായി സന്നദ്ധത അറിയിച്ചത്.
പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും സഹായത്തോടെ ക്രെയിൻ ഉപയോഗിച്ചാണ് അദ്ദേഹം പള്ളിയുടെ മുകളിലേക്ക് എത്തിയത്. തുടർന്ന് കുരിശ് താഴെ എത്തിക്കാനായി ക്രെയിനിന്റെ കുരുക്കിട്ട് അദ്ദേഹം സഹായിക്കുകയായിരുന്നു.
മഴമൂലമുള്ള കനത്ത തെന്നൽ വകവെയ്ക്കാതെയാണ് ജോമോൻ പള്ളിയുടെ മുകളിൽ കയറിയത്. ഇതിലും അപകടകരമായ സ്ഥലങ്ങളിൽ മുമ്പ് കയറിയിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ ഇതത്ര വലിയ സാഹസികതയായി തോന്നിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
‘നമ്മുടെ പള്ളിക്ക് ഒരു ആവശ്യം വന്നപ്പോൾ ചെയ്തു. എല്ലാവരെയും പോലെ പേടി ഉണ്ടായിരുന്നു.
പക്ഷേ നേരത്തെ കയറിയിട്ടുള്ള പരിചയം ഉണ്ടായിരുന്നു. അതുകൊണ്ടാണ് കയറാം എന്ന് പറഞ്ഞത്.
സാഹസികതയായി തോന്നിയിട്ടില്ല. ഇതിലും അപകടകരമായ സ്ഥലത്ത് കയറിയിട്ടുണ്ട്’; ജോമോൻ പ്ലാച്ചേരി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

