കോട്ടയം: അയ്മനം പഞ്ചായത്തിലെ 19–ാം വാർഡിൽ ഉൾപ്പെടുന്ന പരിപ്പ് പാട്ടാകരി നാല്റോഡ് പാടശേഖരത്തിൽ മടവീണ് വൻ നാശനഷ്ടം. കൃഷിയിടങ്ങൾ പൂർണമായി വെള്ളത്തിനടിയിലായതോടെ പ്രദേശവാസികളായ 37 കുടുംബങ്ങൾ കടുത്ത ദുരിതത്തിലായി.
ഇതിൽ 30 കുടുംബങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോയി. വിതച്ച് മൂന്ന് ദിവസങ്ങൾ മാത്രം പിന്നിട്ട
90 ഏക്കറിലെ വിത്തുകളാണ് വെള്ളത്തിൽ മുങ്ങി പൂർണമായി നശിച്ചത്. വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്തെ വീടുകളിലും വെള്ളം കയറി വലിയ നാശനഷ്ടമാണുണ്ടായത്.
ആകെ 126 ഏക്കർ വിസ്തൃതിയുള്ളതാണ് ഈ പാടശേഖരം. കഴിഞ്ഞ രണ്ടു വർഷങ്ങളിലും സമാനമായ രീതിയിൽ മടവീഴ്ചയുണ്ടായെങ്കിലും കർഷകർക്ക് യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
പാടശേഖരത്തിന് ചുറ്റും കല്ല് കെട്ടി സംരക്ഷിക്കുക എന്നതാണ് ഇതിനുള്ള ശാശ്വത പരിഹാരം. കൃഷിവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥർ സഹായത്തിനെത്താറുണ്ടെങ്കിലും കല്ല് കെട്ടേണ്ട
ഇറിഗേഷൻ വകുപ്പ് വിഷയത്തിൽ ഇതുവരെ കൃത്യമായ മറുപടി നൽകിയിട്ടില്ലെന്ന് കർഷകർ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

