തെന്നിന്ത്യൻ താരം സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന സിനിമയിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘ദി വണ്‍ റൂള്‍’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നതും ആലാപനം നിർവഹിച്ചിരിക്കുന്നതും ഗാന കാദര്‍ ആണ്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ജി വി പ്രകാശ് കുമാർ ആണ്.
വരുന്ന ഓഗസ്റ്റ് 14 നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഈ ബിഗ് ബജറ്റ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്.
മലയാളികളുടെ പ്രിയതാരം മമിത ബൈജു നായികയായി എത്തുന്ന ഈ ചിത്രം, ഫോർച്യൂൺ ഫോര്‍ സിനിമാസ്സുമായി സഹകരിച്ച് സിതാര എന്റര്‍ടെയ്ന്‍മെന്റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ച ചിത്രം ഇതിനോടകം തന്നെ സിനിമാലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. നടൻ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് പ്രമുഖ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. ഏകദേശം 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് നേടിയെടുത്തത്.
സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലക്കി ഭാസ്കർ’ എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ഈ സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്.
രവീണ ടണ്ഡന്, രാധിക ശരത്കുമാര്, ഭവാനി ശ്രീ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, പോസ്റ്ററുകൾ, ഗാനങ്ങൾ എന്നിവ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ചിത്രത്തിന്റെ സാങ്കേതിക അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം – ജി വി പ്രകാശ് കുമാർ, എഡിറ്റർ – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ – karumanchi Uma Maheswara Rao (കരുമാഞ്ചി ഉമാ മഹേശ്വര റാവു), കലാസംവിധായകർ – ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ – വി വെങ്കട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

