ദില്ലിയിൽ ഇന്ത്യയിലെ വാട്സാപ്പ് ഉപയോക്താക്കൾക്കിടയിൽ അസാധാരണമായ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ നിരവധി യൂസർമാരുടെ അക്കൗണ്ടുകൾ വാട്സാപ്പ് ബ്ലോക്ക് ചെയ്യുന്നതായാണ് വ്യാപകമായി പരാതികൾ ഉയരുന്നത്.
പ്രമുഖ ടെക് പ്ലാറ്റ്ഫോമുകളിലും മറ്റ് സമൂഹമാധ്യമങ്ങള തങ്ങളുടെ വാട്സാപ്പ് അക്കൗണ്ട് നഷ്ടപ്പെട്ടതായി പരാതിപ്പെട്ടുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. അക്കൗണ്ട് 24 മണിക്കൂർ നേരത്തേക്ക് മരവിപ്പിച്ചിരിക്കുന്നു എന്ന സന്ദേശമാണ് ബ്ലോക്ക് ചെയ്യപ്പെട്ട
യൂസർമാർക്ക് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ലഭിക്കുന്നത്. എന്നാൽ, എന്ത് കാരണത്താലാണ് ഈ നടപടിയെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നില്ല.
പെട്ടെന്നുള്ള ഈ നടപടിയായതിനാൽ ജോലി ആവശ്യങ്ങൾക്കും മറ്റും വാട്സാപ്പ് ആശ്രയിക്കുന്നവർ വലിയ ബുദ്ധിമുട്ടിലാണ് അകപ്പെട്ടിരിക്കുന്നത്. പലരും തങ്ങളുടെ ദുരിതാനുഭവങ്ങൾ എക്സ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുന്നുണ്ട്.
അതേസമയം, പ്രശ്നം രാജ്യവ്യാപകമായതോടെ വാട്സാപ്പ് വക്താവ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. വാട്സാപ്പിന്റെ സുരക്ഷാ സംവിധാനങ്ങൾ ചില അക്കൗണ്ടുകളെ തെറ്റായി തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഓട്ടോമേറ്റഡ് സുരക്ഷാ സംവിധാനങ്ങൾക്ക് ചിലപ്പോൾ ഇത്തരം അബദ്ധങ്ങൾ സംഭവിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പരാതിപ്പെട്ടതിന് പിന്നാലെ ചിലർക്ക് അക്കൗണ്ടുകൾ തിരികെ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ എത്രയും വേഗം തിരികെ ലഭ്യമാക്കാനുള്ള സത്വര നടപടികൾ വാട്സാപ്പ് സ്വീകരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

