പ്രമുഖ ടെലികോം സേവനദാതാക്കളായ ടി-മൊബൈൽ (T-Mobile) തങ്ങളുടെ 2ജി (2G) നെറ്റ്വർക്ക് സേവനങ്ങൾ ഔദ്യോഗികമായി അവസാനിപ്പിച്ചു. കാലഹരണപ്പെട്ടതും ഉപയോക്താക്കൾക്കിടയിൽ ഉപയോഗം വളരെ കുറഞ്ഞതുമായതിനെ തുടർന്നാണ് ഈ സുപ്രധാന തീരുമാനം.
തൊണ്ണൂറുകളിലെ മൊബൈൽ ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം പഴയകാല ഓർമ്മകൾ അയമിറക്കാൻ ഇടയാക്കുന്നതാണ് ഈ മാറ്റം. കഴിഞ്ഞ 2025 ഫെബ്രുവരിയിൽ തന്നെ നെറ്റ്വർക്ക് പൂട്ടുന്നതുമായി ബന്ധപ്പെട്ട
വിവരങ്ങൾ പുറത്തുവന്നിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ നടപടികൾ നീണ്ടുപോവുകയായിരുന്നു. വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ളതായിരുന്നു പഴയകാല 2ജി സാങ്കേതികവിദ്യ.
പ്രധാനമായും കോളുകളും സന്ദേശയയക്കലും മാത്രമായിരുന്നു ഇതിലൂടെ സാധ്യമായിരുന്നത്. പിന്നീട് വന്ന ചില ഫോണുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമായിരുന്നെങ്കിലും പരമാവധി 384kbps വേഗത മാത്രമാണ് ലഭിച്ചിരുന്നത്.
എന്നാൽ കാലം മാറിയതോടെ സാങ്കേതികവിദ്യയും പുരോഗമിച്ചു. 4ജി (4G), 5ജി (5G) നെറ്റ്വർക്കുകളുടെ വരവോടെ അതിവേഗ ഇന്റർനെറ്റും മികച്ച സുരക്ഷാ സംവിധാനങ്ങളുമാണ് ഇന്ന് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
മറ്റ് പ്രമുഖ കമ്പനികളായ എ.ടി ആന്റ് ടി (AT&T) 2017-ൽ തന്നെയും വെരിസോൺ (Verizon) 2020-ൽ തന്നെയും തങ്ങളുടെ 2ജി സേവനങ്ങൾ അവസാനിപ്പിച്ചിരുന്നു. നോക്കിയ 8290 (Nokia 8290), നോക്കിയ 3310 (Nokia 3310), മോട്ടറോള ടി720 (Motorola T720) തുടങ്ങിയ ക്ലാസിക് ഫോണുകൾ ഉപയോഗിച്ചിരുന്ന പഴയകാല ഓർമ്മകളുമായാണ് ഈ നെറ്റ്വർക്കിന്റെ അന്ത്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

