പാലക്കാട് ജില്ലയിലെ നെന്മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. പോത്തുണ്ടി ഡാമിന് സമീപമുള്ള ചെക്ക് പോസ്റ്റിന് അടുത്തുവെച്ചാണ് അപകടം സംഭവിച്ചത്.
സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. നാട്ടുകാരും പോലീസും ചേര്‍ന്ന് പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
നെന്മാറയില് നിന്ന് ഏഴോളം ആംബുലന്‍സുകളാണ് അപകടസ്ഥലത്തേക്ക് എത്തിയത്. ആരുടേയും പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ബസില്‍ കുടുങ്ങിയ മുഴുവന്‍ ആളുകളെയും പുറത്തെടുക്കാന്‍ സാധിച്ചതായി നാട്ടുകാരും പോലീസും വ്യക്തമാക്കി. അപകടത്തില്‍പ്പെട്ടത് ഒരു കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസാണ്.
ബസില്‍ 80-ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ബസ് കൂടുതല്‍ താഴ്ചയിലേക്ക് പതിക്കുന്നതിന് മുമ്പ് ഒരു മരത്തില്‍ തടഞ്ഞുനിന്നതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

