തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നവജാത ശിശുവിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി കസ്റ്റഡിയില്‍. അബോര്ഷന് മരുന്ന് കഴിച്ച ശേഷമാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തിരുവല്ലം വണ്ടിത്തടം സ്വദേശിയായ 20 വയസുകാരി എസ്എടി ആശുപത്രിയില്‍ എത്തിയത്.
തുടര്‍ന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമിക്കാനായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിലെ ശുചിമുറിയില്‍ പ്രവേശിച്ച യുവതി ഇവിടെയെത്തി പ്രസവിക്കുകയായിരുന്നു. ഇതിനുശേഷം നവജാത ശിശുവിനെ ക്ലോസറ്റിനകത്തിട്ട് ഫ്ളഷ് ചെയ്യുകയായിരുന്നു എന്നാണ് വിവരം.
സംഭവം അറിഞ്ഞയുടന്‍ തന്നെ മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തുകയും തുടര്‍ന്ന് ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍നടപടികള്‍ പുരോഗമിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

