ഓൺലൈൻ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമുകൾ നൽകുന്ന ആകർഷകമായ ഓഫറുകൾ എപ്പോഴും ഉപഭോക്താക്കളെ ആകർഷിക്കാറുണ്ട്. എന്നാൽ, അടുത്തിടെ ഒരു ഉപഭോക്താവിന് ലഭിച്ച ഡിസ്കൗണ്ടിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ വലിയൊരു ബിസിനസ് ചർച്ചയ്ക്കാണ് സോഷ്യൽ മീഡിയ വേദിയായിരിക്കുന്നത്.
എട്ട് വലിയ സമോസകൾ ഓർഡർ ചെയ്തപ്പോൾ ബില്ലിൽ ലഭിച്ച വമ്പൻ തുകക്കുറവിന്റെ ചിത്രം പ്രചരിച്ചതോടെയാണ് സംഭവം തരംഗമായത്. നളിനി ഉനഗർ എന്ന ഉപഭോക്താവാണ് തനിക്ക് ലഭിച്ച സവിശേഷമായ ഓഫറിന്റെ വിവരങ്ങൾ ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്.
August 1, 2026-ൽ ഇവർ പങ്കുവെച്ച കുറിപ്പിൽ, മഴയുള്ള സമയത്ത് വീട്ടിലിരുന്ന് സ്വിഗ്ഗി വഴി എട്ട് വലിയ സമോസകൾ ഓർഡർ ചെയ്ത കാര്യം വ്യക്തമാക്കുന്നു. 180 രൂപ ആയിരുന്നു ഓർഡറിന്റെ ആകെ മെനു തുകയെങ്കിലും, പ്ലാറ്റ്ഫോമിലെ വിവിധ ഓഫറുകളും വിലക്കിഴിവുകളും പ്രയോജനപ്പെടുത്തിയതോടെ ഇത് 104 രൂപയായി കുറഞ്ഞു.
ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ ചിത്രവും ലഭിച്ച ബില്ലിന്റെ സ്ക്രീൻഷോട്ടും സഹിതമാണ് ഇവർ സംഭവം വ്യക്തമാക്കിയത്. പോസ്റ്റിൽ അവർ ഇങ്ങനെ കുറിച്ചു: “Dear @Swiggy,I ordered 8 big samosas online because it was raining.It cost me only ₹104.If you continue giving discounts like this, you will go bankrupt very soon.” ഇത്രയും ഉയർന്ന ഡിസ്കൗണ്ട് തുടർന്നാൽ കമ്പനി ഉടൻ തന്നെ സാമ്പത്തികമായി തകരുമെന്ന പരിഹാസരൂപേണയുള്ള പ്രസ്താവന പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടി.
പോസ്റ്റ് പ്രചരിച്ചതോടെ നിരവധി രസകരമായ പ്രതികരണങ്ങളും വിശകലനങ്ങളുമാണ് നെറ്റിസെൺസിൽ നിന്ന് ഉയർന്നുവന്നത്. അഞ്ച് ദിവസം പഴക്കമുള്ള സമോസകൾ ആയതുകൊണ്ടാകാം ഇത്രയും വലിയ വിലക്കിഴിവ് നൽകിയതെന്ന തമാശ കമന്റുകളും, കമ്പനിയുടെ സാമ്പത്തിക സ്ഥിതിയിൽ അത്രയധികം ആശങ്കയുണ്ടെങ്കിൽ ലാഭിച്ച ആ 100 രൂപ തിരികെ നൽകൂ എന്ന തരത്തിലുള്ള പരിഹാസങ്ങളും കമന്റ് ബോക്സിൽ നിറഞ്ഞു.
അതേസമയം, വിഷയത്തിന്റെ സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടി ചിലർ ഈ ഓഫറിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ വിശദീകരിച്ചു. ഭക്ഷ്യവിതരണ ആപ്പുകൾ നൽകുന്ന ഇത്തരം ഓഫറുകളുടെ സാമ്പത്തിക ഭാരം മുഴുവൻ വിതരണ കമ്പനിയല്ല വഹിക്കുന്നതെന്നും, പ്രമോഷന്റെ ഭാഗമായി റെസ്റ്റോറന്റുകൾ തന്നെയാണ് ഇത്തരം ഡിസ്കൗണ്ടുകൾ ലഭ്യമാക്കുന്നതെന്നും ഉപഭോക്താക്കൾ നിരീക്ഷിച്ചു.
ഓൺലൈൻ ആപ്പുകളിൽ കാണിക്കുന്ന വിഭവങ്ങളുടെ മെനു വില നേരിട്ടുള്ള കടകളിലെ വിലയേക്കാൾ കൂടുതലായിരിക്കാമെന്നും, അതിനാൽ കമ്പനിക്ക് ഇതിലൂടെ നഷ്ടം സംഭവിക്കണമെന്നില്ലെന്നും അഭിപ്രായങ്ങൾ ഉയർന്നു. കൂടാതെ, മോശം കാലാവസ്ഥയിൽ ഭക്ഷണം എത്തിച്ചുനൽകുന്ന ഡെലിവറി ജീവനക്കാർക്ക് അർഹമായ ടിപ്പ് നൽകേണ്ടതിന്റെ പ്രാധാന്യവും ചിലർ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

