സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ വിവിധയിടങ്ങളിൽ മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്.
ഇതിനുപുറമേ, ശക്തി കൂടിയ മറ്റൊരു ന്യൂനമർദം മധ്യ രാജസ്ഥാനു മുകളിലായി സ്ഥിതിചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഈ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 2 മുതൽ 6 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
കൂടാതെ, ഓഗസ്റ്റ് 2, 3, 6 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയും, ഓഗസ്റ്റ് 2, 3 തീയതികളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 2 (ഞായർ) ന് സംസ്ഥാനത്തെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ബാധകമായിട്ടുള്ളത്.
തുടക്കത്തിൽ മഴ മുന്നറിയിപ്പ് ഇല്ലാതിരുന്ന തിരുവനന്തപുരം, കൊല്ലം എന്നീ 2 ജില്ലകളിൽ ഞായറാഴ്ച യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും മഴ തുടരുമെന്നാണ് വിലയിരുത്തൽ.
ഓഗസ്റ്റ് 3 (തിങ്കളാഴ്ച) ദിവസവും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 10 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് അന്നേദിവസം യെലോ അലർട്ട് ഉള്ളത്. തുടർന്ന് വരുന്ന ദിവസങ്ങളിലും മഴയുടെ ശക്തി കുറയില്ലെന്നാണ് സൂചനകൾ.
ഓഗസ്റ്റ് 5, 6 തീയതികളിൽ മഴ വീണ്ടും ശക്തിപ്പെട്ടേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതിന്റെ മുന്നോടിയായി ഓഗസ്റ്റ് 6ന് മലയോരമേഖലകള ഉൾപ്പെടെയുള്ള മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ 5 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ യാത്രകൾ നടത്താവൂ എന്നും അധികൃതർ നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

