സംസ്ഥാനത്തെ പിഎസ്സി ക്രമക്കേടുകൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രമായ നവയുഗം വാരിക. ശിപാർശയും ഒത്താശയുമില്ലാതെ തൊഴിൽ ലഭിക്കുന്ന ഏക സംവിധാനമായ പിഎസ്സിയുടെ ഉൾപ്രവർത്തനങ്ങളിൽ കാപട്യം കലരുന്നത് മഹാഅപരാധമാണെന്ന് വാരിക വ്യക്തമാക്കുന്നു.
പ്രശസ്ത കവി പി കെ ഗോപി എഴുതിയ ലേഖനത്തിലാണ് ഭരണപക്ഷ കക്ഷിയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലൂടെ ഈ വിമർശനം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ‘വിശ്വാസ്യത വീണ്ടെടുക്കണം’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സത്യസന്ധമായി നടക്കേണ്ട ഉദ്യോഗസ്ഥ നിയമനമാണ് നിര്‍ഭാഗ്യവശാല്‍ സംശയത്തിന്റെ കരിനിഴലില്‍ അകപ്പെട്ടിരിക്കുന്നതെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളായ യുവാക്കളുടെ ആശാകേന്ദ്രമായ പിഎസ്സി അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് യാതൊരു കാരണവശാലും വ്യതിചലിക്കാന്‍ പാടില്ലെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

