നവകേരളത്തിന്റെ വാർത്താ പ്ലാറ്റ്ഫോമായ ന്യൂസ് കേരളയിലേക്ക് സ്വാഗതം. ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തികരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി രംഗത്ത്.
താൻ അനുചിതമായ കാര്യങ്ങളാണ് പറഞ്ഞതെന്നും ഇത് തന്റെ പ്രഥമവും അവസാനവുമായ വീഴ്ചയായിരിക്കുമെന്നും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ പെൺകുട്ടി വ്യക്തമാക്കി. സംഭവത്തിൽ പ്രസ്തുത പെൺകുട്ടിക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാജ്യത്തോട് മുഴുവൻ താൻ നിരുപാധികം മാപ്പ് ചോദിക്കുന്നതായി പെൺകുട്ടി അറിയിച്ചു. എഫ്ഐആറിൽ തന്റെ പ്രായം 25 വയസ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും, തനിക്ക് 15 വയസ് മാത്രമേ പ്രായമുള്ളൂ എന്നും പെൺകുട്ടി വീഡിയോയിൽ കൂട്ടിച്ചേർത്തു.
പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ പൊതുവേദിയിൽ നടത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം, തനിക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ മുഴക്കിയ വിദ്യാർത്ഥികളോട് ക്ഷമിക്കുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച രാത്രി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു.
ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് പെൺകുട്ടിയുടെ ഖമാനാപേഷണ വീഡിയോ പുറത്തുവന്നത്. തന്നെയും അന്തരിച്ച തന്റെ മാതാവിനെയും വരെ അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങൾ ജന്തർ മന്തറിൽ ഉയർന്നുവെന്നും, അവർ കുട്ടികളായതിനാൽ അബദ്ധങ്ങൾ സംഭവിക്കാം എന്ന് കരുതി അവരോട് ക്ഷമിക്കുന്നു എന്നുമാണ് പ്രധാനമന്ത്രി തന്റെ വീഡിയോയിലൂടെ വ്യക്തമാക്കിയത്.
കുട്ടികൾ തെറ്റായ സ്വാധീനങ്ങൾക്ക് വഴിപ്പെട്ടതാണെന്നും, തങ്ങളുടെ തെറ്റുകൾ തിരുത്തി തിരുത്തലുകളോടെ മുന്നോട്ട് പോകാൻ വിദ്യാർത്ഥികൾക്ക് ഇനിയും ധാരാളം സമയമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

