കേരളത്തിൽ ഐ.പി.എസ് തലപ്പത്ത് വലിയ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. നിലവിൽ ജയിൽ വകുപ്പ് മേധാവിയായ എസ്.
ശ്രീജിത്തിന് ഡി.ജി.പി പദവി ലഭിച്ചേക്കുമെന്നാണ് സൂചന. എ.ഡി.ജി.പി എം.ആർ.
അജിത് കുമാറിന് സസ്പെൻഷൻ ലഭിച്ചതിനെ തുടർന്നാണ് സീനിയോറിറ്റി ലിസ്റ്റിൽ തൊട്ടുപിന്നിലുണ്ടായിരുന്ന എസ്. ശ്രീജിത്തിന് ഈ പദവിയിലേക്ക് മുൻഗണന ലഭിച്ചത്.
ഇതോടൊപ്പം മറ്റു പ്രധാന മാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നിതിൻ അഗർവാൾ വിരമിച്ച ഒഴിവിലേക്ക് പുതിയ ഫയർഫോഴ്സ് മേധാവിയായി ബൽറാം കുമാർ ഉപാധ്യയയെ നിയമിക്കും.
എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തതിനെ തുടർന്നുണ്ടായ ഒഴിവിലാണ് യോഗേഷ് ഗുപ്തയെ ബെവ്കോ എം.ഡിയായി നിയമിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സർക്കാർ ഉത്തരവുകൾ ഉടൻ പുറത്തിറങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

