ദേശീയപാത അതോറിറ്റിയുടെയും ഇറിഗേഷൻ വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥർ തണ്ണീർമുക്കം കണ്ണങ്കരയിലെ മണൽ ഖനന മേഖലയിൽ നേരിട്ടെത്തി സ്ഥലപരിശോധന നടത്തി. പ്രദേശത്ത് ഖനനം മൂലം ഉണ്ടായ പാരിസ്ഥിതിക ആഘാതങ്ങളും അടിസ്ഥാന സൗകര്യങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങളും സന്ദർശനവേളയിൽ സംഘം വിശദമായി വിലയിരുത്തി.
കായലിൽ ഖനനം നടത്തിയ ഭാഗങ്ങളിലെ ആഴം, ചതുപ്പ് പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി, ഖനനപ്രവൃത്തികളുടെ ഭാഗമായി ഭാരവാഹനങ്ങൾ സഞ്ചരിച്ച് തകർന്ന റോഡ് എന്നിവ അധികൃതർ പരിശോധിച്ചു. തുടർന്ന്, കേടുപാടുകൾ സംഭവിച്ച റോഡ് അടിയന്തരമായി പുനർനിർമിക്കാൻ ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ കർശന നിർദേശം നൽകി. ഖനനത്തിനിടെ പുറന്തള്ളിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞുകൂടി കായൽതീരത്തിന്റെ ഒരു ഭാഗം ചതുപ്പായി മാറിയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ സന്ദർശനത്തിൽ തണ്ണീർമുക്കം പഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി ചെയർമാൻ പ്രവീൺ ജി. പണിക്കർ, വാർഡ് അംഗം യമുന, ആക്ഷൻ കൗൺസിൽ പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

