കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിയിൽ മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി ചിത്രരകലോത്സവം നടന്നു. മേളയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് കയാക്കിങ് ബ്രഷ് സ്ട്രോക്സ് എന്ന പേരിൽ വർണാഭമായ പരിപാടി സംഘടിപ്പിച്ചത്.
കോടഞ്ചേരി പഞ്ചായത്ത്, തുഷാരഗിരി ഡിടിപിസി ഹണി റോക്ക് റിസോർട്ട്, കേരള ചിത്രകല പരിഷത്ത് ജില്ലാ കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ കൂട്ടായ്മ ഒരുക്കിയത്. ചടങ്ങിൽ നാൽപ്പതോളം കലാകാരന്മാർ അണിനിരന്ന് തത്സമയം ക്യാൻവാസിൽ ചിത്രങ്ങൾ തീർത്തു.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ വിൻസന്റ് വടക്കേമുറിയിൽ, റിയാനസ് സുബൈർ, മിനി സണ്ണി, കേരള ചിത്രകല പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.കെ ഷബുരാജ്, സെക്രട്ടറി ഷാജു നിരവത്ത്, തുഷാരഗിരി വനസംരക്ഷണസമിതി പ്രസിഡന്റ് ബേബി കോട്ടപ്പള്ളി, ബെനിറ്റോ ചാക്കോ, ഷെല്ലി മാത്യു കുന്നേൽ, റോയി കാരത്തറ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

