കോഴിക്കോട് നഗരത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡീഷ സ്വദേശിയായ ചിത്രാസെൻ നായിക് (35) ആണ് പന്നിയങ്കര പൊലീസിന്റെ പിടിയിലായത്.
മൊബൈൽ ഫോൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആൺകുട്ടിയെ സമീപിച്ച പ്രതി, കല്ലായി റെയിൽവേ സ്റ്റേഷനു സമീപം വെച്ച് അതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ ഇരയായ കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്നിയങ്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

