സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികളുടെ ഭാഗമായി മറയൂർ ചന്ദന വനഡിവിഷനിൽ മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വന്യജീവി ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം തീർക്കുന്നതിനുമുള്ള നിർണായക നടപടികൾ പൂർത്തിയായി. വനമേഖലയോട് ചേർന്നുകിടക്കുന്ന ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സോളാർ ഫെൻസിങ്ങും കിടപ്പുകളും മറ്റ് പ്രതിരോധ സംവിധാനങ്ങളും സ്ഥാപിച്ചു.
കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം പതിവായ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മറയൂർ മേഖലയിലെ കൃഷിയിടങ്ങളിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയാൻ ഈ സുരക്ഷാ ക്രമീകരണങ്ങൾ ഏറെ സഹായകരമാകും എന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
പ്രദേശത്തെ കർഷകരുടെയും പ്രാദേശിക ജനങ്ങളുടെയും ദീർഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

