സ്മാർട്ട്ഫോൺ വിപണിയിൽ വലിയ ചർച്ചയാകാൻ ഒരുങ്ങി പിക്സൽ സീരീസ് വിലവർദ്ധനവ്. പിക്സൽ 10 സീരീസിനെ അപേക്ഷിച്ച് വരാനിരിക്കുന്ന പിക്സൽ 11 ഫോണുകൾക്ക് ഗൂഗിൾ വില വർദ്ധിപ്പിക്കുമെന്ന് സൂചന.
നിലവിലുള്ള പിക്സൽ ഉപകരണങ്ങളുടെ വിലയും കമ്പനി ഉയർത്തുന്നുണ്ട്. ഹാർഡ്വെയർ വില വർദ്ധിക്കുന്നതും ആ ഭാരം ഉപയോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും ഗൂഗിളിന്റെ ഡിവൈസസ് ആന്റ് സർവീസസ് വൈസ് പ്രസിഡന്റ് ഷക്കീൽ ബർക്കത്ത് വ്യക്തമാക്കി.
വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഡൈനാമിക് ആയാണ് ഈ വില മാറ്റങ്ങൾ വരുത്തുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. വിതരണ രംഗത്തെ പ്രതിസന്ധികളിൽ നിന്ന് ഉപഭോക്താക്കളെ പരമാവധി സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ ഇനി വില വർദ്ധനവ് ഒഴിവാക്കാനാകില്ലെന്നുമാണ് കമ്പനി നൽകുന്ന സൂചന.
വിലക്കയറ്റത്തിന് കാരണം നിർമ്മിത ബുദ്ധി അഥവാ എഐ സാങ്കേതികവിദ്യയുടെ കടന്നുവരവാണെന്നാണ് വിലയിരുത്തൽ. ജെമിനി ഇന്റലിജൻസ് ആൻഡ്രോയിഡിന്റെ ഭാവി തന്നെ മാറ്റിമറിക്കുകയാണ്.
എഐ പ്രവർത്തനങ്ങൾക്കായി എപ്പോഴും റാം നീക്കിവെക്കേണ്ടി വരുന്നുണ്ട്. ഇതാണ് 12 ജിബി റാം പുതിയ ഫോണുകളിൽ നിർബന്ധമാക്കാൻ കാരണം.
മുൻകാലങ്ങളിൽ ഇറങ്ങിയ 8 ജിബി റാം ഫോണുകളിൽ ഇത്തരം എഐ ഫീച്ചറുകൾ ലഭ്യമല്ലാതിരുന്നത് ഇതിനാലാണ്. സാധാരണക്കാർക്ക് ഏറെ പ്രിയപ്പെട്ട
കുറഞ്ഞ വിലയുള്ള പിക്സൽ എ ഫോണുകളുടെ ഭാവി തന്നെ ഇതിലൂടെ പ്രതിസന്ധിയിലാകുകയാണ്. എഐ ഫീച്ചറുകൾക്കായുള്ള അനാവശ്യമായ മുതൽമുടക്ക് ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെക്കുകയാണ് ഗൂഗിൾ ചെയ്യുന്നത് എന്നാണ് പ്രധാന വിമർശനം.
ഉപഭോക്താക്കൾ ആവശ്യപ്പെടാത്ത ഫീച്ചറുകൾക്കായി വില നൽകേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

