മഹാരാഷ്ട്രയിലെ എൻജിനീയറിങ്-ഫാർമസി പ്രവേശന പരീക്ഷയായ സി.ഇ.ടി (CET) യിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ കണ്ടെത്തി. ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് അനുകൂലമായ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ഓഡിയോ സന്ദേശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പത്ത് മുതൽ 12 ലക്ഷം രൂപ വരെ നൽകിയാൽ രക്ഷിതാക്കൾ ആവശ്യപ്പെടുന്ന രീതിയിൽ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ നൽകുമെന്നാണ് ഓഡിയോ സന്ദേശത്തിലുള്ളത്. ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് പരീക്ഷ എഴുതുമ്പോൾ പരീക്ഷാ ഹാളിൽ നിന്ന് മറ്റു ചില സഹായങ്ങളും ലഭിക്കുമെന്നും ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്ലസ്ടു പരീക്ഷയിൽ 50 ശതമാനം മാർക്ക് മാത്രം നേടിയ വിദ്യാർത്ഥികൾ പോലും സി.ഇ.ടി പ്രവേശന പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച സംഭവത്തിലാണ് നിലവിൽ വ്യാപകമായ അന്വേഷണം പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

