സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസവസ്തു ചോർന്നതിനെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന ജാഗ്രതാ നിർദേശം അധികൃതർ പിൻവലിച്ചു. തലസ്ഥാനമായ സിയോളിന് സമീപമുള്ള പ്യൊങ്ടേക്കിലെ യുഎസ് വ്യോമത്താവളത്തിലാണ് രാസവസ്തുവായ വൈറ്റ് ഫോസ്ഫറസ് ചോർന്നത്.
യുഎസിന്റെ ഒസാൻ വ്യോമത്താവളത്തിൽ പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. രാസചോർച്ച ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സുരക്ഷ മുൻനിർത്തി സമീപവാസികളോട് സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകിയിരുന്നു.
കൂടാതെ, വ്യോമത്താവളത്തിന് സമീപത്തുകൂടി കടന്നുപോയ കാൽനട യാത്രക്കാർക്കും വാഹന ഗതാഗതത്തിനും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിച്ചതായി അധികൃതർ വ്യക്തമാക്കി.
ഇതിനുപിന്നാലെയാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരുന്ന ജാഗ്രതാ നിർദേശം പിൻവലിച്ചത്. അതേസമയം, വ്യോമത്താവളത്തിൽ ഒരു അപകടം സംഭവിച്ചു എന്ന് മാത്രമാണ് യുഎസ് അധികൃതർ ഈ സംഭവത്തോട് പ്രതികരിച്ചത്.
വൈറ്റ് ഫോസ്ഫറസ് ആണ് ചോർന്നതെന്ന വിവരങ്ങൾ യുഎസ് സൈന്യം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

