സമരം നടത്തുന്ന എൽ.പി.എസ്.എ റാങ്ക് ഹോൾഡേഴ്സുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ചർച്ച നടത്തി. സമരക്കാരുടെ ആവശ്യങ്ങളിൽ രണ്ടുമാസത്തേക്ക് കൂടി മന്ത്രി സാവകാശം തേടുകയായിരുന്നു.
അതുവരെ സമരം നിർത്തി വെയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉദ്യോഗാർത്ഥികളുമായി സർക്കാർ നടത്തുന്ന ആറാം തവണത്തെ ചർച്ചയാണിത്.
സെക്രട്ടേറിയേറ്റിന് മുൻപിൽ ഉദ്യോഗാർത്ഥികൾ സമരം ആരംഭിച്ചിട്ട് 22 ദിവസം കഴിഞ്ഞിരിക്കുകയാണ്. റാങ്ക്ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നിരാഹാരസമരം അടക്കമുള്ള പ്രതിഷേധ മാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നു.
2028 വരെ ലിസ്റ്റിന് കാലാവധിയുണ്ടെങ്കിലും, അധ്യാപക നിയമനം ആയതുകൊണ്ട് തന്നെ ഇനി ഒരു അധ്യായന വർഷം കൂടി ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

