രാജ്യത്ത് വർധിച്ചുവരുന്ന വിദ്യാർഥി ആത്മഹത്യകൾ ഒരു അടിയന്തരാവസ്ഥയെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
രാജ്യത്ത് എത്ര വിദ്യാർഥികളുടെ ചോര വീണ ശേഷമാണ് ഇത്തരം നിയമനിർമ്മാണങ്ങളിലേക്ക് എത്തുകയെന്നും അദ്ദേഹം ഗൗരവകരമായ ചോദ്യം ഉന്നയിച്ചു. പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തയ്യാറാകാത്തത് കടുത്ത കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെയാകെ തകർത്തെറിഞ്ഞിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ മേഖലയെ മനപ്പൂർവ്വം തകർത്ത് അതിലൂടെ ആർഎസ്എസിന് സ്വാധീനം ഉറപ്പിക്കാനുള്ള വഴിയൊരുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേക്ക് ആർഎസ്എസ് വളരെ ശക്തമായി കടന്നുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. തലസ്ഥാനമായ ഡൽഹിയിലെ ജന്തർമന്തറിൽ സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ ഉണ്ടായ ക്രൂരമായ പൊലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് സഭയിലെത്തി വിശദീകരണം നൽകണമെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും കെ.സി.
വേണുഗോപാൽ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

