പ്രക്ഷോഭകർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. സമരക്കാർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിഷേധക്കാർക്ക് നേരെ ചുമത്തിയിട്ടുള്ള എഫ്.ഐ.ആറുകൾ ഇന്ന് തന്നെ റദ്ദാക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. സമരക്കാർക്കെതിരായ കേസുകളിൽ തുടർനടപടികളാകാമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് തികച്ചും ആശങ്കാജനകവും അംഗീകരിക്കാൻ സാധിക്കാത്തതുമാണെന്ന് സിജെപി വ്യക്തമാക്കുന്നു.
കേസുകൾ മുഴുവൻ പിൻവലിക്കാമെന്ന് മുൻപ് കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനത്തിന് തികച്ചും വിരുദ്ധമാണ് ഇപ്പോഴുണ്ടായിരിക്കുന്ന കോടതി നടപടികൾ. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ കേന്ദ്ര സർക്കാർ എതിർക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും സിജെപി ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

