ഇടുക്കി ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ മൊട്ടക്കുന്നിൽ വ്യാജ പട്ടയത്തിന്റെ മറവിൽ വൻതോതിൽ ഭൂമി കയ്യേറ്റം നടന്നതായി പരാതി ഉയർന്ന പശ്ചാത്തലത്തിൽ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് നേരിട്ടെത്തി പരിശോധന തുടങ്ങി. പീരുമേട് ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രദേശത്ത് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
റവന്യൂ ഉദ്യോഗസ്ഥർക്കൊപ്പം സർവ്വേ വിഭാഗം ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ട്. അത്യപൂർവ്വമായ ജൈവവൈവിധ്യത്തിന് പേരുകേട്ടതാണ് ഇവിടത്തെ മൊട്ടക്കുന്നുകൾ.
ഇത്തരം പാരിസ്ഥതിക പ്രാധാന്യമുള്ള പ്രദേശങ്ങളിൽ യാതൊരു കാരണവശാലും പട്ടയം അനുവദിക്കാൻ നിയമപരമായി അനുമതിയില്ലെന്നാണ് പ്രധാന ആരോപണം. എന്നാൽ ഈ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പ്രദേശത്തെ പതിനൊന്നേക്കറോളം വരുന്ന ഭൂമിയിൽ റോഡ് നിർമ്മാണത്തിനായി ജെസിബി ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് സ്ഥലം വെട്ടിനിരപ്പാക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഈ പശ്ചാത്തലത്തിലാണ് റവന്യൂ അധികൃതരുടെ അടിയന്തര ഇടപെടലും വിശദമായ പരിശോധനയും നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

