പൊന്മുടി സംസ്ഥാന ഹൈവേയെ പൊൻപാറ, ചെരുപ്പാണി മേഖലകളുമായി ബന്ധിപ്പിക്കുന്ന ഇരുത്തലമൂല– പൊൻപാറ– ചെരുപ്പാണി റോഡ് പൂർണ്ണമായി തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു. ചിറ്റീപ്പറായിലേക്കും യാത്രാസൗകര്യത്തിനായി ആശ്രയിക്കുന്ന ഈ പാതയ്ക്ക് ഏകദേശം 5 കിലോമീറ്റർ ദൂരമാണുള്ളത്.
റോഡ് മുഴുവൻ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. പ്രത്യേകിച്ചും കയറ്റമുള്ള ഭാഗങ്ങളിൽ കുഴികൾ വ്യാപകമായത് യാത്ര ദുഷ്കരമാക്കിയിട്ടുണ്ട്.
മഴക്കാലമായാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും. ഇതിനുപുറമെ റോഡിന്റെ പല ഭാഗങ്ങളിലും പാർശ്വഭിത്തികൾ ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്.
ഈ പാതയിൽ ആകെ 3 കലുങ്കുകൾ ആണുള്ളത്. കല്ലുകെട്ടുകൾ ഇടിഞ്ഞുവീണതോടെ ഇവയും കടുത്ത ബലക്ഷയം നേരിടുകയാണ്.
ഇതുവഴിയുള്ള തടി ലോറികളുടെ അടക്കം ഭാരവാഹനങ്ങളുടെ സഞ്ചാരം റോഡിന്റെ അവസ്ഥ കൂടുതൽ ദയനീയമാക്കിയിട്ടുണ്ട്. റോഡ് ഗുരുതരമായ തകർച്ചയെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ മുൻനിർത്തി കെഎസ്ആർടിസി ബസ് സർവീസ് താൽക്കാലികമായി റദ്ദാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

