വിതുരയിലെ കല്ലാർ ഗോൾഡൻ വാലി ചെക്പോസ്റ്റിനു സമീപം മൊട്ടമൂടിലേക്ക് തിരിയുന്ന ഭാഗത്തുള്ള വനം വകുപ്പിന്റെ താൽക്കാലിക ഷെഡ് കാട്ടാന തകർത്തു. പൊന്മുടി വന സംരക്ഷണ സമിതിയുടെ (പിവിഎസ്എസ്) അംഗങ്ങൾ വിവിധ ഇടങ്ങളിൽ നിന്നും ശേഖരിച്ചു കൊണ്ടുവന്ന മാലിന്യച്ചാക്കുകളും കൊമ്പൻ നശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം പുലർച്ചെയാണ് ഈ ആക്രമണമുണ്ടായത്. തകർക്കപ്പെട്ട
ഷെഡിനു മുന്നിൽ ആനയുടെ വിസർജ്യവും കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവസ്ഥലത്തു നിന്നും കേവലം അര കിലോമീറ്റർ അകലെയാണ് കഴിഞ്ഞദിവസം അച്ഛനും മകളും കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
എന്നാൽ ഇതാദ്യമായാണ് ഈ ഷെഡിനു നേരെ കാട്ടാനയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ഒരു ആക്രമണം ഉണ്ടാകുന്നത്. ഈ മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം നിരന്തരം ഉള്ളതിനാൽ വിനോദസഞ്ചാരികൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കാട്ടാനകളെയോ ആനക്കൂട്ടത്തെയോ നേരിട്ട് കാണുകയാണെങ്കിൽ ഒരു കാരണവശാലും സെൽഫി എടുക്കാനോ മൊബൈലിൽ ദൃശ്യങ്ങൾ പകർത്താനോ ശ്രമിക്കരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

