മലയാള സിനിമാ ലോകം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം ‘പ്ലൂട്ടോ’ തിയേറ്റർ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ പുറത്തുവന്ന ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.
ഏലിയന്റെ സൂപ്പർ പവറുകൾ എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കുന്ന നീരജ് മാധവിന്റെ കഥാപാത്രവും, തികച്ചും വ്യത്യസ്തമായ ഏലിയൻ ഗെറ്റപ്പിലെത്തുന്ന അൽത്താഫ് സലീമും പ്രേക്ഷകരെ ചിരിപ്പിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് ചിത്രത്തിന്റെ ദൃശ്യങ്ങൾ. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യൻ ചന്ദ്രശേഖർ ആണ്.
ചിത്രം 2026 ജൂലൈ 30-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. നീരജ് മാധവ് മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ അന്യഗ്രഹജീവിയായി വേഷമിടുന്നത് അൽത്താഫ് സലിം ആണ്.
ഇവരോടൊപ്പം അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ അജു വർഗീസിന്റെ വിത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്ന ഒന്നാണ്.
ഇവരെക്കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്ലി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സെഞ്ച്വറി ഫിലിംസ് ആണ് കരസ്ഥമാക്കിയിരിക്കുന്നത്.
ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും, ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം തിയേറ്ററുകളിൽ എത്തിക്കും. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിയാസ് മുഹമ്മദ് ആണ്.
സനത് ശിവരാജ് എഡിറ്റിംഗും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്.
മേക്കപ്പ്, പ്രോസ്തെറ്റിക്സ് എന്നീ പ്രധാന വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് റോണക്സ് സേവ്യറാണ്. സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം വി.എഫ്.എക്സ് രംഗങ്ങളാണ്.
ഫ്ലൈയിംഗ് പ്ലൂട്ടോയാണ് ചിത്രത്തിന്റെ വിഷ്വൽ ഇഫക്റ്റ്സ് കൈകാര്യം ചെയ്തിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയകൃഷ്ണൻ ആർ കെ, ക്രിയേറ്റീവ് പ്രൊഡ്യൂസഴ്സ്: കിഷോർ ആർ കൃഷ്ണൻ, അനന്ദു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്സ്: ശങ്കരൻ, സിദ്ധാർഥ്, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർജുനൻ, കളറിസ്റ്റ്: വിഷ്ണു വർദ്ധൻ കെ, ഫിനാൻസ് കൺട്രോളർ: സണ്ണി താഴുത്തല, പ്രൊഡക്ഷൻ മാനേജർ: പക്കു, സ്റ്റിൽസ്: അമൽ സി സാധർ, ടൈറ്റിൽ: ശ്രാവൺ സുരേഷ് കല്ലൻ, സ്റ്റണ്ട് ഡിസൈൻ: ആദിത്യൻ ചന്ദ്രശേഖർ, വിഷ്ണു ശർമ്മ, മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജി: ലൂപ്പ് സ്റ്റോറീസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

