ഡല്‍ഹി സമരത്തിനിടയില്‍ സുരക്ഷാസേനയുടെ പെല്ലറ്റ് ആക്രമണത്തിന് ഇരയായവര്‍ നിയമനടപടിയുമായി മുന്നോട്ട്. ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് സമ്പൂര്‍ണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതിഷേധത്തിനിടയില്‍ പെല്ലറ്റ് ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വ്യക്തികളും മുന്‍ ഐബി സ്പെഷ്യല്‍ ഡയറക്ടര്‍ യശോവര്‍ദ്ധന്‍ ആസാദുമാണ് കോടതിയുടെ കവാടത്തിലെത്തിയത്. പെല്ലറ്റ് പ്രയോഗത്തില്‍ ഗുരുതര പരുക്കേറ്റ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും വിദഗ്ധ ചികിത്സയും ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെടുന്നുണ്ട്.
പാര്‍ലമെന്റ് മാര്‍ച്ചില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന ഹര്‍ജികളില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

