ഇറാനുമായി അമേരിക്ക നിലവില്‍ നിര്‍ണായകമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍, നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം കടുത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
“ഞങ്ങള്‍ ഇറാനുമായി വളരെ ഗൗരവമായ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവ ഫലിച്ചില്ലെങ്കില്‍, ഞങ്ങള്‍ അതിശക്തമായ സൈനിക നടപടികളിലേക്ക് കടക്കും” എന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കുകയുണ്ടായി.
ചര്‍ച്ചകള്‍ എത്ര കാലം നീണ്ടുനില്‍ക്കും എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായ സമയപരിധി നല്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “കൂടുതല്‍ സമയമൊന്നുമില്ല.
ഒന്നുകില്‍ കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങണം, അല്ലെങ്കില്‍ ഒട്ടും നടക്കില്ല” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

