പരീക്ഷ ഭേദഗതി ബില്ലിന്മേലുള്ള നിർണായക ചർച്ച ലോക്സഭയിൽ ഇന്ന് നടക്കും. ബില്ലിന്റെ ചർച്ചയ്ക്കായി ആറ് മണിക്കൂർ സമയമാണ് സഭയിൽ നീക്കി വെച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപടിയുമായി ബന്ധപ്പെട്ട് സഭയിൽ കഴിഞ്ഞ ദിവസം വലിയ രീതിയിലുള്ള ബഹളങ്ങളും സ്തംഭനങ്ങളും അരങ്ങേറിയിരുന്നു. എന്നാൽ, സ്പീക്കറുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് പ്രതിപക്ഷം ഒടുവിൽ ചർച്ചയുമായി സഹകരിക്കാൻ തയ്യാറായത്.
വിദ്യാർഥികളുടെ ആവശ്യം മുൻനിർത്തിയാണ് പരീക്ഷ ഭേദഗതി ബിൽ പാസാക്കാൻ പ്രതിപക്ഷം സഹകരിക്കുന്നത്. അതേസമയം, ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച വിദ്യാർഥി പ്രതിഷേധങ്ങളിൽ കേസെടുക്കില്ലെന്ന ഉറപ്പ് കേന്ദ്ര സർക്കാർ ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധം പ്രതിപക്ഷം ശക്തമായി മുന്നോട്ട് കൊണ്ടുപോകും.
കഴിഞ്ഞ ദിവസം സഭയിൽ ശക്തമായ ബഹളത്തെ തുടർന്ന് നടപടികൾ ഇന്നത്തേക്ക് പിരിയുകയായിരുന്നു. ഇതിനിടയിൽ സ്പീക്കർ അനുനയ നീക്കവുമായി പ്രതിപക്ഷ നേതാക്കളെ കണ്ട് സഹകരണം തേടിയിരുന്നു.
സോനം വാങ്ചുക്കിന് പ്രധാനമന്ത്രി നൽകിയ വാഗ്ദാനം പാലിക്കേണ്ടതാണെന്ന നിലപാടും ഇതിനിടെ ഉയർന്നു വന്നു. തുടർന്ന് ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകുകയായിരുന്നു.
ഇന്ന് ആറ് മണിക്കൂർ നേരം ലോക്സഭയിൽ ചർച്ച നടന്ന ശേഷം ബിൽ പാസാക്കാനാണ് അധികൃതരുടെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

