കൊച്ചി നഗരത്തിൽ ലഹരിമരുന്ന് വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് പേരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന പടമുകൾ പാലച്ചോട് റോഡിന് സമീപത്തുനിന്നാണ് ഉനൈസ് (34) പിടിയിലായത്. ഇയാളിൽ നിന്നും 11.510 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കൊച്ചി സിറ്റി പരിധിയിലെ വിവിധ ലഹരിമരുന്ന് കേസുകളിൽ പ്രതിയാണ് ഉനൈസ് എന്ന് പൊലീസ് വ്യക്തമാക്കി. എൻഡിപിഎസ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങി 20 ദിവസം മാത്രമാണ് പിന്നിട്ടിട്ടുള്ളതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഇതിന് പുറമെ, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ കാക്കനാട് നിലംപതിഞ്ഞിമുകൾ കളങ്ങാട് റോഡിന് സമീപത്തുനിന്നാണ് സഈദ് സാബിഖ് (27) പിടിയിലായത്. ഇയാളുടെ കൈവശത്തുനിന്നും 4.650 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് ഇരു പ്രതികളെയും പിടകൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

