മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ പ്രമുഖ യാത്രാ യുട്യൂബർ മുഹമ്മദ് ദിൽഷാദിനെ (31) കാണാനില്ലെന്ന് പരാതി. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് തേഞ്ഞിപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചേലേമ്പ്ര പുല്ലിപ്പറമ്പ് എരൂലിൽ വീട്ടുപേരുകാരനായ ദിൽഷാദ് വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെ വിവിധ ഇടങ്ങളിലെയും യാത്രാനുഭവങ്ങൾ പങ്കുവെച്ചാണ് സൈബർ ഇടങ്ങളിൽ പ്രശസ്തനായത്. നാല് ദിവസം മുൻപാണ് അസമിൽ നിന്ന് ദിൽഷാദ് അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്.
അതിനുശേഷം ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് ബന്ധുക്കൾ തേഞ്ഞിപ്പാലം പൊലീസിനെ സമീപിച്ചത്. കാണാതായ യുട്യൂബറെ കണ്ടെത്താൻ പൊലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

