കോട്ടയം: പരമ്പരാഗത സംസ്കാരത്തിന്റെ സംരക്ഷണം കൂടിയാണ് ഖാദിയുടെ പ്രചാരണത്തിലൂടെ സാധ്യമാകുന്നതെന്ന് ജലവിഭവ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പ്രസ്താവിച്ചു.
കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം മേള 2026-ന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാദി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി നേരിട്ട് വഹിക്കുന്നതിനാൽ ഈ മേഖലയിൽ വലിയ മുന്നേറ്റങ്ങൾ കൈവരിക്കാൻ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും ഇത്തരത്തിലുള്ള മേളകൾ ഖാദിയെ കൂടുതൽ ജനകീയമാക്കാൻ സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോട്ടയം സി.എസ്.ഐ കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. തുടർന്ന് ഷോറൂം സന്ദർശിച്ച അദ്ദേഹം ഖാദി ഷർട്ട് പീസ് വാങ്ങിയാണ് മടങ്ങിയത്.
ചടങ്ങിൽ നഗരസഭാ ചെയർമാൻ എം. പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
ഡിസൈനർ ചുരിദാറുകളുടെ ലോഞ്ചിംഗ് അദ്ദേഹം നിർവഹിച്ചപ്പോൾ, ആദ്യ വിൽപ്പന നഗരസഭാംഗം ജോൺ സഖറിയാസ് ഏറ്റുവാങ്ങി. ചടങ്ങിൽ ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ.
കെ.എ. രതീഷ്, ഡെപ്യൂട്ടി ഡയറക്ടർ എം.വി.
മനോജ് കുമാർ, എ. അനിത്ത്, സിയ പി.
ജോസ്, കെ. മഹാദേവൻ, ഡോ.
അഞ്ജു സി. നായർ തുടങ്ങിയവർ സംസാരിച്ചു.
‘എനിക്കും വേണം ഖാദി’ എന്ന ആശയവുമായി ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന മേള ഓഗസ്റ്റ് 25 വരെയാണ് നടക്കുന്നത്. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റും വിവിധ സമ്മാന പദ്ധതികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ, ഓരോ ആയിരം രൂപയുടെ പർച്ചേസിനും സമ്മാനക്കൂപ്പണും നൽകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

