ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി രാമപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (NABH) ഉദ്യോഗസ്ഥ സംഘം പരിശോധന പൂർത്തിയാക്കി. മികച്ച രോഗീ സൗഹൃദ അന്തരീക്ഷം, ഉയർന്ന നിലവാരത്തിലുള്ള ശുചിത്വം, പ്രദേശവാസികൾക്ക് ഏറെ പ്രയോജനകരമായ ‘യോഗ’, കൂടാതെ ആയുർവേദ പാലിയേറ്റീവ് പരിചരണം തുടങ്ങിയ സവിശേഷതകളാണ് ഈ സ്ഥാപനത്തെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്.
മെഡിക്കൽ ഓഫീസർ ഡോ. സീനിയ അനുരാഗിന്റെ നേതൃത്വത്തിലാണ് ഡിസ്പെൻസറിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
പരിശോധനയ്ക്ക് എൻഎബിഎച്ച് നാഷണൽ ലെവൽ അസസ്സർ ഡോ. ശ്രീകല എൻ പി നേതൃത്വം നൽകി.
ഇവരോടൊപ്പം ഡി പി എം ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, ഡോ.
ശിവ പ്രസാദ്, ഡോ. അഭിരാജ് എസ്, ഡോ.
അശ്വതി ബി നായർ എന്നിവരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. തുടർന്ന് നടന്ന യോഗത്തിൽ രാമപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജീനസ് നാഥ്, മെമ്പർ ലിസമ്മ മത്തച്ചൻ, ജോയ് കൊലോത്ത് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ആശുപത്രി ജീവനക്കാർ, ആശ വർക്കർമാർ, എച്ച് എം സി അംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു. രാമപുരം പഞ്ചായത്തിലെ ആയുർവേദ ഡിസ്പെൻസറിക്ക് എൻഎബിഎച്ച് അംഗീകാരം ലഭിക്കുന്നത് ചികിത്സയുടെ ഗുണനിലവാരം ഉയർത്തുന്നതിനും, കൂടുതൽ ജനങ്ങളിലേക്ക് മികച്ച ആയുർവേദ സേവനങ്ങൾ എത്തിക്കുന്നതിനും സഹായകരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്താറാം അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

