ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ദേശീയതലത്തിൽ ശ്രദ്ധ നേടിയ റിയ അഹിർ കടുത്ത സൈബർ ആക്രമണങ്ങൾ നേരിടുന്നു. ആർത്തുപെയ്ത മഴയെ അവഗണിച്ച് മുംബൈ പോലീസിന്റെ വാഹനം ഒറ്റയ്ക്ക് തടഞ്ഞുനിർത്തിയാണ് ഈ പെൺകുട്ടി രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിയത്.
കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുംബൈ ദാദറിലെ ശിവാജി പാർക്കിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് വാനിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു റിയയുടെ ഈ ഒറ്റയാൾ പോരാട്ടം അരങ്ങേറിയത്. മഴയത്ത് ഹൂഡിയും തൊപ്പിയും ധരിച്ച് പോലീസ് വാഹനത്തിന് മുന്നിൽ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച റിയയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു.
എന്നാൽ ഈ സംഭവത്തിന് പിന്നാലെ തനിക്കെതിരെ നിരന്തരമായ സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നു എന്നാണ് ഇപ്പോൾ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

