രാജ്യത്ത് പ്രാതിനിധ്യ ജനാധിപത്യം ശക്തമായി നിലനിർത്തുന്നതിന് ജാതി അടിസ്ഥാനത്തിലുള്ള സംവരണ സമ്പ്രദായം തുടരേണ്ടത് അനിവാര്യമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ഭാരതീയ വേലൻ സൊസൈറ്റി മഹിളാസമാജം സുവർണ ജൂബിലി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. മഹിളാ സമാജം സംസ്ഥാന പ്രസിഡന്റ് അനിത രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബിവിഎസ് സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ, ജനറൽ സെക്രട്ടറി സുരേഷ് മയിലാട്ടുപാറ, മഹിളാസമാജം ജനറൽ സെക്രട്ടറി നിഷ സജികുമാർ, ട്രഷറർ അമ്പിളി പി.വേലായുധൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ബിവിഎസ് രക്ഷാധികാരി പി.ആർ.ശിവരാജൻ, പി.സുജാത, പി.സുഭാഷ് തുടങ്ങിയ പ്രമുഖർ യോഗത്തിൽ സംസാരിച്ചു. സുവർണ ജൂബിലിയോടനുബന്ധിച്ച് വർണാഭമായ ഘോഷയാത്രയും വിവിധ കലാപരിപാടികൾ ഉൾക്കൊള്ളുന്ന കലാസന്ധ്യയും അരങ്ങേറി.
സമ്മേളനത്തിൽ പുതിയ സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തു. അനിത രാജു (പ്രസിഡന്റ്), സി.ബി.തിലകം, പി.ശ്രീകുമാരി (വൈസ് പ്രസിഡന്റുമാർ), നിഷ സജികുമാർ (ജനറൽ സെക്രട്ടറി), ഷീജ ബിനു, ഉഷ സുരേഷ് (സെക്രട്ടറിമാർ), അമ്പിളി പി.വേലായുധൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

