പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറയിൽ റോഡിൽ ബൈക്കിന് വഴി നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവ് കൊല ചെയ്യപ്പെട്ടു.
കെരാംപാറ സ്വദേശിയായ ഷെഫീഖ് (24) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ബൈക്ക് യാത്രികനായ ഷെഫീഖിനെ കൊഴിഞ്ഞാമ്പാറ ഒഴലപ്പന്തിയിൽ വെച്ച് കാളവണ്ടിയിലുണ്ടായിരുന്ന നെൽസൻ, ജെൻസൻ എന്നിവരുൾപ്പെടെയുള്ള പ്രതികൾ ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയായിരുന്നു ആദ്യ സംഭവങ്ങളുടെ തുടക്കം. കാളവണ്ടിയുമായി പോയവർ ബൈക്കിന് കടന്നുപോകാൻ വഴി നൽകാത്തതിനെത്തുടർന്ന് ഷെഫീഖ് ഹോൺ മുഴക്കുകയും ബൈക്ക് മുന്നോട്ട് എടുക്കുകയും ചെയ്തു.
ഇതിൽ പ്രകോപിതരായ പ്രതികൾ ഷെഫീഖിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും, തുടർന്ന് തർക്കത്തിനൊടുവിൽ ഇവർ പിരിഞ്ഞുപോവുകയും ചെയ്തു. എന്നാൽ പിന്നീട് രാത്രിയോടെ കൊഴിഞ്ഞാമ്പാറയിൽ ഭക്ഷണത്തിനായി സുഹൃത്തിനൊപ്പം എത്തിയപ്പോഴാണ് ആറംഗ സംഘം ബൈക്കിലെത്തി ഷെഫീഖിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ആയുധം ഉപയോഗിച്ച് ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ പരിക്കേറ്റ ഷെഫീഖിന്റെ സുഹൃത്ത് ഇപ്പോൾ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

