ദുബൈ: ഇറാൻ-അമേരിക്ക സംഘർഷത്തിൽ താൽക്കാലിക ശമനമുണ്ടാകുന്നതായി സൂചന. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആക്രമണങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇതിനിടയിൽ, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒമാൻ-ഇറാൻ ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.
ഈ ആഴ്ച തന്നെ ഇതുസംബന്ധിച്ച കരാർ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, മേഖലയിൽ ആക്രമണം വ്യാപിപ്പിക്കുന്നതിൽ നിന്ന് ഇസ്രായേലിനെ അമേരിക്ക പിന്തിരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇറാനെതിരെയുള്ള സൈനിക നടപടികളിൽ പങ്കാളിയായിട്ടില്ലെന്ന് കുവൈത്ത് വ്യക്തമാക്കി. വാൾ സ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ കുവൈത്ത് തള്ളിക്കളഞ്ഞു.
എന്നാൽ, പുതിയ സംഘർഷങ്ങളിൽ അമേരിക്കയുടെ 11 പോർവിമാനങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. ആകെ 200 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് ഐആർജിസിയുടെ (IRGC) അവകാശവാദം.
അമേരിക്കയ്ക്ക് പിന്തുണ തുടർന്നാൽ ബ്രിട്ടനെ ആക്രമിക്കുമെന്നും ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, വരുന്ന ഞായറാഴ്ച മുതൽ നാവിക ഗതാഗതം പൂർണ്ണതോതിൽ പുനരാരംഭിക്കാൻ ഖത്തർ നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

