തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സഹോദരനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ.
അഴഗിരിയുടെ മകൾ കയൽവിഴിക്കെതിരെ പൊലീസ് കേസെടുത്തു. ബാങ്ക് മാനേജറെ മർദിച്ചെന്നാരോപിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കയൽവിഴിയും മറ്റ് ഒരാളും ചേർന്ന് എസ്ബിഐ ബാങ്ക് മാനേജറുടെ ഓഫീസിൽ ഇരിക്കുന്നതും, തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുന്നതും വ്യക്തമാണ്.
ഇതിനിടയിൽ സംസാരം രൂക്ഷമാവുകയും എഴുന്നേറ്റുനിന്ന് കയൽവിഴി മാനേജറുടെ മുഖത്തടിക്കുകയുമായിരുന്നു. സംഭവത്തിൽ ബാങ്ക് അധികൃതർ ഔദ്യോഗികമായി പൊലീസിൽ പരാതി സമർപ്പിച്ചിട്ടുണ്ട്.
ചെന്നൈ അഡയാറിലെ കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടത്തിലാണ് എസ്ബിഐ ബാങ്കിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിലെ ലിഫ്റ്റ് തകരാറിലായതുമായി ബന്ധപ്പെട്ട് അത് എത്രയും പെട്ടെന്ന് ശരിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചർച്ചയാണ് പിന്നീട് കയ്യാങ്കളിയിലും തർക്കത്തിലും കലാശിച്ചത്.
ബാങ്കിന്റെ ചീഫ് മാനേജർ സമർപ്പിച്ച പരാതിയുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചാണ് നിയമനടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നത് എന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

