നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമാണെന്ന് സിപിഐഎം വിലയിരുത്തി. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥി സംഘടനകൾക്കും പാർട്ടി ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിച്ചു.
സമരത്തിന് നേതൃത്വം നൽകിയ അഭിജിത്ത് ദിപ്കെ ഉൾപ്പെടെയുള്ളവർക്കും CJP, SFI, AISF, AISA തുടങ്ങിയ സംഘടനകൾക്കും സിപിഐഎം അഭിവാദ്യങ്ങൾ നേർന്നു. ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെയും യുവാക്കളുടെയും അടിയുറച്ച പോരാട്ടത്തിന്റെ അവിസ്മരണീയ വിജയമാണിതെന്ന് പാർട്ടി വ്യക്തമാക്കി.
പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പിരിച്ചുവിടണമെന്നും കേന്ദ്ര സർക്കാർ പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നും സിപിഐഎം ശക്തമായി ആവശ്യപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ വിലമതിക്കാനാകാത്ത ഏടാണ് ഈ ജനകീയ മുന്നേറ്റമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ പ്രതികരിച്ചു. ആർ.എസ്.എസും ബി.ജെ.പിയും നടപ്പിലാക്കാൻ ശ്രമിക്കുന്ന നയങ്ങൾക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പുകൂടിയാണ് ഈ രാജി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

