ന്യൂഡൽഹിയിലെ ജന്തർമന്തറിൽ നടന്നു വന്നിരുന്ന സമരത്തിന് വിരാമമായി. കേന്ദ്ര സർക്കാരുമായി നടത്തിയ നിർണായക ചർച്ചകൾക്ക് ഒടുവിലാണ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സമരം അവസാനിപ്പിച്ചത്.
കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമായാണ് സിജെപി നേതാക്കൾ ചർച്ച നടത്തിയത്.
സിജെപിയുമായി കേന്ദ്ര മന്ത്രിമാർ നടത്തുന്ന മൂന്നാം വട്ട ചർച്ചയാണിത്.
മുൻപത്തെ രണ്ട് വട്ടവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ തിയാണ് ചർച്ചകൾ പരാജയപ്പെട്ടിരുന്നത്. എന്നാൽ ഇന്നത്തെ ചർച്ചകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ധർമേന്ദ്ര പ്രധാൻ മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു.
തുടർന്ന് പ്രധാനമായും രണ്ട് സുപ്രധാന ആവശ്യങ്ങളാണ് ചർച്ചയിൽ ഉന്നയിക്കപ്പെട്ടത്. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെയുള്ള എല്ലാ കേസുകളും അടിയന്തരമായി പിൻവലിക്കണമെന്നും, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നുമാണ് സിജെപി പ്രധാനമായും ആവശ്യപ്പെട്ടത്.
ഈ വിഷയത്തിൽ ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ പിന്നീട് നടന്ന സംയുക്ത പത്രസമ്മേളനത്തിൽ കേന്ദ്ര മന്ത്രിമാരും സിജെപി നേതാക്കളും ചേർന്ന് വിശദീകരിച്ചു. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് എതിരെ എടുത്ത എല്ലാ കേസുകളും പൂർണ്ണമായും പിൻവലിക്കുമെന്നും ഭാവിയിൽ ഇവർക്കെതിരെ ഒരുവിധത്തിലുള്ള നിയമനടപടികളും ഉണ്ടാവില്ലെന്നും കേന്ദ്രസർക്കാർ ഔദ്യോഗികമായി ഉറപ്പു നൽകി.
അതേസമയം, ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര കാര്യത്തിൽ അനുഭാവപൂർവമായ നടപടികൾ സ്വീകരിക്കുമെന്നും, അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രിമാർ സിജെപി നേതാക്കൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. കൂടാതെ, വിദ്യാഭ്യാസ മേഖലയിൽ സിജെപി മുന്നോട്ടുവെച്ച വിവിധ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തുടർ ചർച്ചകൾ നടത്താമെന്നും കേന്ദ്ര മന്ത്രിമാർ സമ്മതിച്ചു.
ഇതിനു പിന്നാലെ സമരം പൂർണ്ണ വിജയം കണ്ടെന്നും പ്രവർത്തകർ സമാധാനപൂർവം വീടുകളിലേക്ക് പിരിഞ്ഞുപോകണമെന്നും സിജെപി നേതാക്കൾ അഭ്യർത്ഥിച്ചു. പത്രസമ്മേളനത്തിനു ശേഷം കേന്ദ്ര മന്ത്രിമാരും സിജെപി നേതാക്കളും പരസ്പരം കൈ കൊടുത്താണ് പിരിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

