ശരിയായ രീതിയിൽ തൊഴിൽ ലഭ്യമാകുന്നതിന് എന്തൊക്കെ യോഗ്യതകളാണ് വേണ്ടത് എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ഈ വിഷയം വ്യക്തമാക്കി വിശേഷ് സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
തൊഴിൽ ലഭിക്കുന്നതിന് ആത്മവിശ്വാസവും സ്ഥിരതയുമാണ് ഏറ്റവും നിർണ്ണായകമായ ഘടകങ്ങളെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അപേക്ഷകൾ നിരസിക്കപ്പെടുമ്പോൾ നിരാശരായി പിന്മാറുന്നതിന് പകരം, നിരന്തരമായ ശ്രമങ്ങൾ തുടരുകയാണ് വേണ്ടത്.
താൻ തൊഴിൽ കണ്ടെത്തിയ രീതിയും ഇതിനായി ആത്മവിശ്വാസം എങ്ങനെ തുണച്ചുവെന്നും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. ഈ വിഷയത്തിൽ വിശേഷ് സിംഗ് പറഞ്ഞ വാക്കുകൾ ഇങ്ങനെ: ‘കോർപ്പറേറ്റ് ലോകത്ത് വേണ്ടത്ര ആത്മവിശ്വാസമില്ലാത്തവർക്ക് മാത്രമാണ് ജോലി കണ്ടെത്താൻ ബുദ്ധിമുട്ട്.
എന്നാൽ എന്നോട് വന്ന് ‘1.5 വർഷമായി, 1 വർഷമായി, അല്ലെങ്കിൽ 5 വർഷമായി എനിക്ക് ജോലി കിട്ടുന്നില്ല, അത് നടക്കുന്നില്ല, ഇത് നടക്കുന്നില്ല’ എന്ന് പറയുന്നവർക്ക് സത്യത്തിൽ ജോലി കണ്ടെത്താനുള്ള ആത്മവിശ്വാസമില്ല എന്നതാണ് യാഥാർത്ഥ്യം’. കൂടുതൽ ഇടങ്ങളിലേക്ക് അപേക്ഷകൾ അയക്കുന്നത് വഴി തൊഴിൽ ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
‘ദിവസം കൃത്യമായി സ്ഥിരതയോടെ കുറഞ്ഞത് 40 മുതൽ 50 വരെ കമ്പനികളിൽ ശ്രമിക്കുമ്പോൾ മാത്രമാണ് നിങ്ങൾക്ക് ജോലി ലഭിക്കുന്നത്. അങ്ങനെ ചെയ്താൽ 10 മുതൽ 15 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ജോലി ലഭിക്കും’.
‘എനിക്ക് ഭാഗ്യം കൊണ്ടാണ് ജോലി കിട്ടിയതെന്ന് കരുതരുത്. ഞാനും ഇതുതന്നെയാണ് ചെയ്തത്.
ദിവസം 40-50 കമ്പനികളിൽ അപേക്ഷിക്കും, 10-15 ദിവസത്തിനുള്ളിൽ ജോലി ശരിയാകും. അതിനാൽ എനിക്കുള്ള ഒരേയൊരു കഴിവ് ഇതാണ്, എനിക്ക് ജോലി ലഭിക്കുമെന്ന ആത്മവിശ്വാസം’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഓരോ കോർപ്പറേറ്റ് ജീവനക്കാരനും ജോലി കണ്ടെത്തേണ്ടത് ഇങ്ങനെയെല്ലാമാണ്’ എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങളുമായി എത്തിയത്.
യുവാവ് പറഞ്ഞത് വാസ്തവമാണെന്നും, ആത്മവിശ്വാസത്തോടെയുള്ള നിരന്തര പരിശ്രമം വിജയത്തിലേക്ക് നയിക്കുമെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

