സംസ്ഥാനത്ത് എയിംസ് (AIIMS) സ്ഥാപിക്കുന്നതിനായി കോട്ടയം വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ ഭൂമിയും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
വകുപ്പ് സംഘടിപ്പിച്ച ‘കായകല്പം’ ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെള്ളൂരിൽ 700 ഏക്കർ സ്ഥലം ലഭ്യമാണെന്ന കാര്യം വൈക്കം എംഎൽഎ കെ.
ബിനിമോൻ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇത് കേന്ദ്ര സർക്കാരിന്റെ മുന്നിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എയിംസ് നിർമാണത്തിനായി കോട്ടയം മെഡിക്കൽ കോളജിന്റെ കൈവശമുള്ള ഭൂമിയും ഉപയോഗപ്പെടുത്താൻ സാധിക്കും.
കേന്ദ്രം അനുവദിക്കുകയാണെങ്കിൽ ഏത് സ്ഥലത്തായാലും സംസ്ഥാനത്ത് എയിംസ് വരണമെന്നതാണ് സർക്കാരിന്റെ വശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനോടൊപ്പം, പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ അത്യാധുനിക റോബോട്ടിക് സർജറി സൗകര്യം കൊണ്ടുവരുന്നത് പരിശോധിച്ചുവരികയാണ്.
ഏകദേശം 17 കോടി രൂപ നിർമാണച്ചെലവ് വരുന്ന ഈ സംവിധാനം വിശദമായ പഠനത്തിന് ശേഷം നടപ്പിലാക്കാനാണ് തീരുമാനം. മണ്ഡലങ്ങളിലെ ആരോഗ്യപ്രശ്നങ്ങൾ ജനപ്രതിനിധികൾ മന്ത്രിക്ക് മുന്നിൽ നിവേദനമായി സമർപ്പിക്കുന്ന പതിവ് രീതിക്ക് പകരം, വകുപ്പ് നേരിട്ട് ജനപ്രതിനിധികളിലേക്ക് എത്തുന്ന വേറിട്ട
പദ്ധതിയാണ് ‘കായകല്പം’. കോട്ടയം ജില്ലയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ച വിഷയങ്ങളിലും അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

