ന്യൂഡൽഹി ∙ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കൃത്യസമയത്ത് അടച്ചുതീർക്കാത്തവർക്ക് ഇനി മുതൽ വിവിധ വാഹന സേവനങ്ങൾ ലഭിക്കില്ല. കേന്ദ്ര മോട്ടർ വാഹന ചട്ടം (1989) ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് ഈ നിർണായക വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുള്ളത്.
പിഴത്തുക കുടിശിക വരുത്തുന്ന വാഹനങ്ങൾ പരിവഹൻ പോർട്ടലിൽ ‘നോട്ട് ടു ബി ട്രാൻസാക്റ്റഡ്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താനാണ് പുതിയ നിർദേശം. ഇത്തരത്തിലുള്ള വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ, റജിസ്ട്രേഷൻ പുതുക്കൽ നടപടികൾ, വാഹന ഉടമയുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ തുടങ്ങിയ സേവനങ്ങളെല്ലാം അധികൃതർ തടയും.
കുടിശികയുള്ള മുഴുവൻ പിഴയും ഒടുക്കിയാൽ മാത്രമേ ഇനി മുതൽ ഈ സേവനങ്ങൾ ലഭ്യമാകൂ. പിഴ ബാക്കിയുള്ള വിവരം വാഹന ഉടമകൾക്ക് എസ്എംഎസ് അല്ലെങ്കിൽ ഇ-മെയിൽ മുഖേന മുൻകൂട്ടി അറിയിക്കും.
കൂടാതെ, പുതിയ നിയമങ്ങൾ ഔദ്യോഗികമായി നിലവിൽവന്ന് ആറു മാസത്തിനകം ട്രാഫിക് പിഴകൾ പൂർണ്ണമായി തീർപ്പാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും പ്രത്യേക സംവിധാനങ്ങൾ സജ്ജീകരിക്കണമെന്നും കരട് വിജ്ഞാപനത്തിൽ കർശന നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

