സുഗന്ധവ്യഞ്ജന മേഖലയിലെ പുതിയ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ശക്തമായ പ്രോത്സാഹനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്പൈസസ് ബോർഡും ഐസിഎആർ – ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനമാസ്ഥാനമായ അഗ്വെഞ്ചർ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററും തമ്മിൽ സുപ്രധാന ധാരണാപത്രം നിലവിൽ വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സ്പൈസസ് ബോർഡിന്റെ കയറ്റുമതി പ്രോത്സാഹന പദ്ധதியான ആസ്പയർ സ്കീമിന്റെ ഔദ്യോഗിക ഇൻകുബേഷൻ സെന്ററായി ഇനിമുതൽ അഗ്വെഞ്ചർ ടിബിഐ പ്രവർത്തിക്കുന്നതാണ്.
കൊച്ചിയിലെ സ്പൈസസ് ബോർഡ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ബോർഡ് സെക്രട്ടറി എം.എസ്. മണിവണ്ണൻ, അഗ്വെഞ്ച്വർ ടിബിഐ സെക്രട്ടറി ഡോ.വി.കെ.സജേഷ് എന്നിവർ പരസ്പരം ധാരണാപത്രം കൈമാറി.
ചടങ്ങിൽ ഐഐഎസ്ആർ ഡയറക്ടർ ഡോ.ആർ.ദിനേശ്, നിഫ്ടെം-തഞ്ചാവൂർ ഡയറക്ടർ പ്രൊഫ.വി.പളനിമുത്തു, ഐഐടി പാലക്കാട് ഇൻകുബേഷൻ സെന്റർ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ.മിധു, സ്പൈസസ് ബോർഡ് മാർക്കറ്റിങ് ഡയറക്ടർ ബി.എൻ.ഝാ, അസിസ്റ്റന്റ് ഡയറക്ടർമാരായ വി.വിജീഷ്ണ, കെ.എൽ.സനോജ് തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു. നൂതന ആശയങ്ങളുമായി രംഗത്തുവരുന്ന സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും ആവശ്യമായ ഗവേഷണ പിന്തുണ, നൂതന സാങ്കേതികവിദ്യ കൈമാറ്റം, ഉൽപന്ന വികസനം, ഇൻകുബേഷൻ സൗകര്യങ്ങൾ, ബിസിനസ് മെന്ററിങ് എന്നിവ ഉറപ്പാക്കുകയാണ് ഈ കരാറിന്റെ പ്രധാന ലക്ഷ്യം.
കൂടാതെ, സംരംഭങ്ങൾക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കുന്നതിനുള്ള കൃത്യമായ മാർഗനിർദേശങ്ങളും ഇതിലൂടെ നൽകും. ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന പുതിയ സ്പൈസസ് ഇൻകുബേഷൻ സെന്റർ വഴി, കയറ്റുമതി ലക്ഷ്യമിട്ടുള്ള മൂല്യവർധിത സുഗന്ധവ്യഞ്ജന ഉൽപന്നങ്ങളും നൂതന സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുക്കാൻ സ്റ്റാർട്ടപ്പുകൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ, കയറ്റുമതിക്കാർ, കർഷക ഉൽപ്പാദക സംഘടനകൾ എന്നിവർക്ക് സമഗ്രമായ പിന്തുണയാണ് ലഭ്യമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

