സീനിയര്‍ വനിതകള്‍ക്കായുള്ള സീചെം ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചണ്ഡീഗഢിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. 55 റണ്‍സിന്റെ തിളക്കമാര്‍ന്ന വിജയമാണ് കേരള ടീം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനെ ഇറങ്ങിയ കേരളം നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗിനെത്തിയ ചണ്ഡീഗഢിന് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.
ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ കിരണ്‍ നവ്ഗിരെയുടെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും, പിന്നീട് ക്രീസിലെത്തിയ ബാറ്റര്‍മാര്‍ ഉത്തരവാദിത്തത്തോടെ കളിച്ച് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. 25 പന്തുകളില്‍ നിന്ന് മൂന്ന് വീതം സിക്സും ഫോറും സഹിതം പുറത്താകാതെ 47 റണ്‍സ് അടിച്ചുകൂട്ടിയ ക്യാപ്റ്റന്‍ ആശ ശോഭനയാണ് കേരള നിരയിലെ ടോപ് സ്കോറര്‍.
മറ്റ് ബാറ്റര്‍മാരായ അക്ഷയ എ 43 റണ്‍സും, ദൃശ്യ ഐ വി 35 റണ്‍സും, ടി ഷാനി 23 റണ്‍സും നേടി തങ്ങളുടെ സംഭാവന നല്കി. 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചണ്ഡീഗഢിന് തുടക്കത്തില്‍ തന്നെ മൂന്ന് പ്രധാന വിക്കറ്റുകള്‍ നഷ്ടമായത് വലിയ തിരിച്ചടിയായി മാറി.
തുടര്‍ന്ന് നാലാം വിക്കറ്റില്‍ സാറ മഹാജനും പലക് റാണയും ചേര്‍ന്ന് 59 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പൊരുതിനോക്കിയെങ്കിലും, സാറയെ റണ്ണൗട്ടാക്കി കേരളം മത്സരത്തിന്റെ നിയന്ത്രണം വീണ്ടും ഏറ്റെടുക്കുകയായിരുന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ ചണ്ഡീഗഢിന്റെ ഇന്നിംഗ്സ് 102 റണ്‍സില്‍ അവസാനിച്ചു.
കേരളത്തിനായി മികച്ച പന്തേറ പുറത്തെടുത്ത മൃദുല വി എസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ മത്സരത്തിലെന്നപോലെ ഈ കളിയിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച് കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ട
ക്യാപ്റ്റന്‍ ആശ ശോഭന തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്മാനത്തിന് അര്‍ഹയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

