നീറ്റ് പരീക്ഷാ ക്രമക്കേടിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം ഔദ്യോഗികമായി പിൻവലിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ഡോ.
ജിതേന്ദ്ര സിങ് എന്നിവരുടെ നേരിട്ടുള്ള സാന്നിധ്യത്തിലാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
നീണ്ട നാളത്തെ ചർച്ചകൾക്കൊടുവിലാണ് സുപ്രധാന തീരുമാനം.
രാജ്യത്ത് ഉണ്ടാകാനിടയുള്ള അക്രമസാധ്യതകൾ പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സമരം അവസാനിപ്പിക്കുന്നതെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സോനം വാങ്ചുക്കിന്റെ വാക്കുകൾ ഇങ്ങനെ: “കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദ, ഡോ.
ജിതേന്ദ്ര സിങ്, ലേ ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ, 26 ദിവസങ്ങൾക്ക് ശേഷം ഞാൻ ഒടുവിൽ എന്റെ ഉപവാസം അവസാനിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ നേരത്തെ എന്നെ സന്ദർശിക്കുകയോ ഉപവാസം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് കത്തുകളിൽ ഒപ്പിടുകയോ ചെയ്തിരുന്നു.
വിവിധ നിബന്ധനകളെക്കുറിച്ചുള്ള നീണ്ട ചർച്ചകൾക്ക് ശേഷവും രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസാധ്യതകൾ മുൻനിർത്തിയുമാണ് ഈ തീരുമാനമെടുത്തത്.
ഈ നിബന്ധനകളെക്കുറിച്ച് വളരെ പെട്ടെന്ന് തന്നെ മറ്റൊരു വീഡിയോയിലൂടെ ഞാൻ വിശദമായി വ്യക്തമാക്കും. അതുവരെ, ഒരിടത്തും ഒരു തരത്തിലുള്ള അക്രമവും അനുവദിക്കാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു” കഴിഞ്ഞ 26 ദിവസമായി സോനം വാങ്ചുക്ക് നിരാഹാര സമരത്തിലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

