കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി ഉപദേശക സമിതികൾ സംസ്ഥാന സർക്കാർ പുനഃസംഘടിപ്പിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ചെയർമാനായും അതത് ജയിൽ സൂപ്രണ്ടുമാർ മെമ്പർ സെക്രട്ടറിമാരായും പ്രവർത്തിക്കുന്ന സമിതികളിൽ ഉന്നത ഉദ്യോഗസ്ഥരെ ഔദ്യോഗിക അംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കളക്ടർമാർ, ജില്ലാ സെഷൻസ് ജഡ്ജിമാർ, ജില്ലാ പോലീസ് മേധാവികൾ, ജില്ലാ പ്രൊബേഷൻ ഓഫീസർമാർ എന്നിവരാണ് ഔദ്യോഗിക അംഗങ്ങൾ. ഇതിനുപുറമെ, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പ്രമുഖ വ്യക്തികളെ നോൺ-ഒഫീഷ്യൽ അംഗങ്ങളായും സമിതികളിൽ നിയമിച്ചിട്ടുണ്ട്.
പ്രധാന ജയിലുകളിലെ നോൺ-ഒഫീഷ്യൽ അംഗങ്ങളുടെ പട്ടിക: * പൂജപ്പുര സെൻട്രൽ ജയിൽ: മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മുൻ ഡി.സി.സി അധ്യക്ഷൻ കരകുളം കൃഷ്ണപിള്ള, ഡോ. ആർ.
വത്സലൻ.
* വിയ്യൂർ സെൻട്രൽ ജയിൽ: അഡ്വ. ജോസഫ് ടാജറ്റ്, സുന്ദരൻ കുന്നത്തുള്ളി, ജോസഫ് ചാലിശേരി.
* കണ്ണൂർ സെൻട്രൽ ജയിൽ: അഡ്വ.
മാർട്ടിൻ ജോർജ്ജ്, സജീവ് മറോളി, ജയകൃഷ്ണൻ.
* തവനൂർ സെൻട്രൽ ജയിൽ: ഇ.പി രാജീവ്, പുരുഷോത്തമൻ മാസ്റ്റർ, എം. അബ്ദുള്ളക്കുട്ടി.
തുറന്ന ജയിലുകൾക്കും അതീവ സുരക്ഷാ ജയിലുകൾക്കും പുതിയ സമിതികൾ നിലവിൽ വന്നു. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ ടി.
ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, സി.എസ് ലെനിൻ എന്നിവരെയും ചീമേനിയിൽ അഡ്വ. കെ.കെ രാജേന്ദ്രൻ, ഹക്കീം കുന്നേൽ, ബി.പി പ്രദീപ് കുമാർ എന്നിവരെയും നിയമിച്ചു.
വിയ്യൂർ അതീവ സുരക്ഷാ ജയിലിന്റെ ചുമതലയ്ക്കായി ടി.വി ചന്ദ്രൻമോഹൻ, അബ്ദുൾസലാം, ഗോപപ്രതാപൻ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ വനിതാ ജയിലുകളിലേക്കും തിരുവനന്തപുരം തുറന്ന വനിതാ ജയിലിലേക്കും പുതിയ നോൺ-ഒഫീഷ്യൽ വനിതാ അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് സമിതികൾ വിപുലീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

