ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള നവീകരിച്ച കൗസ്തുഭം റെസ്റ്റ് ഹൗസ് ഈ മാസം 28-ന് ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കും. അന്നേദിവസം രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.മുരളീധരൻ സമർപ്പണച്ചടങ്ങ് നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. തീർത്ഥാടകർക്ക് കുറഞ്ഞ ചെലവിൽ അത്യാധുനിക താമസ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 13.30 കോടി രൂപ മുതൽമുടക്കിൽ കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരിച്ചത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്ത് നടപ്പിലാക്കിയത്. ദേവസ്വത്തിന്റെ സിവിൽ ആൻഡ് ഇലക്ട്രിക്കൽ വിഭാഗത്തിനായിരുന്നു ഇതിന്റെ മേൽനോട്ട
ചുമതല. ആകെ 50,300 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പുതിയ കെട്ടിട
സമുച്ചയം ഒരുക്കിയിരിക്കുന്നത്. ഇതിൽ 23 എസി ഡബിൾ റൂമുകൾ, 45 നോൺ-എസി ഡബിൾ റൂമുകൾ, 8 ട്രിപ്പിൾ ബെഡ് നോൺ-എസി റൂമുകൾ, 5 ഫോർ-ബെഡ് നോൺ-എസി റൂമുകൾ, 16 സിക്സ്-ബെഡ് നോൺ-എസി റൂമുകൾ ഉൾപ്പെടെ ആകെ 97 മുറികളാണ് ഭക്തർക്കായി സജ്ജീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

