വിദ്യാർത്ഥി പ്രതിഷേധ സംഭവങ്ങളിൽ ശക്തമായ പ്രതികരണവുമായി നടൻ മാധവ് സുരേഷ് രംഹത്ത്. രാജ്യത്ത് നിലനിൽക്കുന്ന സംഭവവികാസങ്ങൾ অত্যন্ত ദുഃഖകരമാണെന്നും ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ രാജ്യത്തിന്റെ ഭാവിക്കെതിരെ ക്രൂരമായ ബലപ്രയോഗം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് മാധവ് സുരേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. “നിലവിൽ നടക്കുന്നതെല്ലാം വളരെ മോശമായ കാര്യങ്ങളാണ്.
നമ്മുടെ ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ രാജ്യത്തിന്റെ ഭാവിക്കെതിരെ ക്രൂരമായ ബലപ്രയോഗം നടത്തുകയാണ്. ഭരണകൂടത്തിന് ആരോഗ്യകരമായ മത്സരം നൽകേണ്ടവർ, സ്വന്തം അജണ്ടകൾ നടപ്പിലാക്കുന്നതിന് വേണ്ടി ആളുകളെ ദുരുപയോഗം ചെയ്യുന്നു.
എങ്ങനെ ആയാലും അവസാനം തോറ്റു പോകുന്നത് ഇന്ത്യയിലെ സാധാരണക്കാരായ സ്തീപുരുഷന്മാരാണ്. നമ്മുടെ രാജ്യത്തിന് എല്ലാവിധ ആശംസകളും നേരുകയാണ്.
ഇതിനെല്ലാം ശാശ്വതവും സമാധാനപരവുമായൊരു പരിഹാരം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിലത് ആസാധ്യമായ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്.” “എന്നിൽ നിന്നും നിഷ്പക്ഷമായൊരു സെലിബ്രിറ്റി പ്രതികരണമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ നിങ്ങളെ നിരാശപ്പെടുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്.
കണ്ണ് തുറന്ന് നിങ്ങളും ചുറ്റും എന്താണ് നടക്കുന്നതെന്ന് കാണൂ. ഒരു വിഭാഗം വിദ്യാർത്ഥികളെ ആക്രമിക്കുമ്പോൾ, മറ്റൊരു വിഭാഗം അവരെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
രാജ്യത്തിന്റെ ഭാവിയെ കുറിച്ച് നിങ്ങൾക്ക് ആത്മാർത്ഥമായി ആശങ്കയുണ്ടായിരുന്നുവെങ്കിൽ ഇതിനെ ഒരിക്കലും ഒരു രാഷ്ട്രീയ പോരായി മാറ്റില്ലായിരുന്നു. ഓരോ ഇന്ത്യക്കാരനും അത് മനസിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.” “നിർബന്ധിച്ച് ഒരു പ്രതിഷേധത്തെ പിന്തുണപ്പിക്കുന്നത്, വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മിണ്ടാതിരിക്കാനുള്ള ഒരുവന്റെ അവകാശത്തിന്റേയും ലംഘനമാണ്.
കാരണം നിർബന്ധിച്ച് അഭിപ്രായ ഐക്യം അടിച്ചേൽപ്പിക്കുന്നത് ഫാസിസത്തിന്റെ വ്യക്തമായ മുഖമുദ്രയാണ്. പ്രതികരിച്ചാൽ സുടാപ്പി പ്രതികരിച്ചില്ലെങ്കിൽ സംഘി.” – ഈ രീതിയിലുള്ള വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
താൻ ഒരു അരാഷ്ട്രീയവാദിയാണെന്നും സ്വന്തം താൽപ്പര്യങ്ങളേക്കാൾ രാജ്യത്തിന് പ്രാധാന്യം നൽകുന്നൊരു രാഷ്ട്രീയ പാർട്ടി ഇന്ത്യയിൽ ഉണ്ടാകുന്നത് വരെ അങ്ങനെ തന്നെ തുടരുമെന്നും മാധവ് സുരേഷ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

