ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് നടന് ടൊവിനോ തോമസിനെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടന്റെ വീടിന് മുന്നിലെത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ടൊവിനോയ്ക്ക് എതിരായ ബാനറുകളുമായെത്തിയ പ്രവര്‍ത്തകര്‍ വാ മൂടിക്കെട്ടിയാണ് പ്രതിഷേധിച്ചത്. സിജെപി സമരത്തെ പിന്തുണച്ചത് ചൂണ്ടിക്കാട്ടി ടൊവിനോയുടെ പ്രതികരണം സെലക്ടീവാണെന്ന് ആരോപിച്ചുകൊണ്ടാണ് യുവമോര്‍ച്ച രംഗത്തെത്തിയത്.
കേരളത്തിലെ പിഎസ്സി റാങ്കിലുള്ളവര്‍ മണ്ണ് വാരിത്തിന്ന് പ്രതിഷേധിച്ചിട്ടും കേരളത്തിലെ നഴ്സുമാര്‍ മാസങ്ങളോളം സമരം ചെയ്തിട്ടും വായ തുറക്കാത്ത ആളാണ് ടൊവിനോയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. രാഷ്ട്രീയം ഇല്ലെന്ന് പറയുന്ന നടന് വീണ്ടും രാഷ്ട്രീയം നോക്കി വാ തുറന്ന് തുടങ്ങിയെന്നാണ് പ്രതിഷേധക്കാരുടെ ബാനറില്‍ എഴുതിയിരിക്കുന്നത്.
കേരളത്തിലെ പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച് എന്തുകൊണ്ട് നടന് ഒരക്ഷരം മിണ്ടിയില്ലെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചോദിച്ചു. യുവമോര്‍ച്ച ഇരിഞ്ഞാലക്കുട
മണ്ഡലമാണ് പ്രതിഷേധം നടത്തിയത്. സോഷ്യല്‍ മീഡിയയിലും അല്ലാതെയും വിദ്യാര്‍ഥി പ്രക്ഷോഭത്തിന് സെലിബ്രിറ്റികളില്‍ നിന്നുള്‍പ്പെടെ പിന്തുണയേറുകയാണ്.
പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ലെന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ടൊവിനോയുടെ പ്രതികരണം.
അടിച്ചമര്‍ത്തുന്നത് രാജ്യത്തിന്റെ ഭാവി തന്നെയാണ്. ഇങ്ങനെയെങ്കില്‍ ജനാധിപത്യത്തിലുള്ള വിശ്വാസം ക്രമേണ ഇല്ലാതാകും.
ന്യായമായ ലക്ഷ്യത്തിനായി പോരാടുന്നവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും താരം പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

